ഡല്‍ഹിയില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ചശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; അയല്‍വാസി പിടിയില്‍

ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിനുശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച അയല്‍വാസി പിടിയില്‍. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബസ്തി സ്വദേശിയായ ബല്‍ബീര്‍ (35) ആണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ അവശനിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഉപദ്രവിക്കുകയുമായിരുന്നു.ഇതിനുശേഷം പെണ്‍കുട്ടിയെ ചവറ്റുകുഴിയില്‍ തട്ടിയിട്ടശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച പ്രതി കുട്ടി മരിച്ചുവെന്ന ധാരണയിലാണ് അവിടെ നിന്നും പോയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ്മ പറഞ്ഞു.ബല്‍ബിര്‍ മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവദിവസം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആറ് വയസ്സുള്ള സഹോദരിയാണ് ് വിവരം രക്ഷതാക്കളെ അറിയിച്ചത്. രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. ബീര്‍ബലിനെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടി മരിച്ചു എന്നാണ് ബാല്‍ബിര്‍ പൊലീസിന് നല്‍കിയ മൊഴി. പക്ഷേ പോലീസ് എത്തിയപ്പോള്‍ കുട്ടി ബോധരഹിതയായിരുന്നെങ്കിലും ജീവനുണ്ടായിരുന്നെന്ന് വര്‍മ്മ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.