ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ പിടിയില്‍

പുണെ: പുണെയിലെ പിംപ്രി മേഖലയില്‍ ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അറസ്റ്റില്‍. ഇന്നലെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പത്തിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികളാണു പിടിയിലായത്.വീടിനുസമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്തേക്കു പെണ്‍കുട്ടിയെ കൊണ്ടുപോയ ഇവര്‍ പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

© 2023 Live Kerala News. All Rights Reserved.