താനെ: പന്ത്രണ്ടുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 43 കാരനായ പിതാവിനെ ബിവാന്ധിക്ക് സമീപം ശാന്തി നഗറില്‍ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. ഇയാളുടെ കുടുംബം ഗുല്‍ബര്‍ഗയില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ആദ്യ പീഡനം നടത്തിയത്. അതിനു ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് വരെ പീഡനം തുടര്‍ന്നു. ഏപ്രില്‍ 9നാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഐ.പി.സി സെക്ഷന്‍ 376, പോസ്‌കോ ആക്ട് എന്നിവ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 16 വരെ റിമാന്‍ഡ് ചെയ്തു.