പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വക്കീലും മകനും പിടിയില്‍

ഹൈദരാബാദ്:പതിനഞ്ചുകാരി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അഭിഭാഷകരായ അച്ഛനും, മകനും അറസ്റ്റില്‍.അഭിഭാഷകനായ സുധാകര്‍ റെഢ്ഡി(60), ഇയാളുടെ മകനും അഭിഭാഷകനുമായ ഭരത് കുമാര്‍ റെഢ്ഡി എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദ് നഗരത്തിലെ ചൈതന്യപുരി ഏരിയയില്‍ ഗ്രീന്‍ ഹില്‍ കോളനിയിലെ ഇവരുടെ വീട്ടില്‍ വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയാണ് അച്ഛനും മകനും പീഡനത്തിനിരയായത്. പതിനാറു വയസില്‍ താഴെയുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സുധാകര്‍ റെഢിഡിയുടെ വീട്ടില്‍ പെണ്‍കുട്ടി ജോലിക്കെത്തിയിട്ട് ആറു മാസം മാത്രമേ ആയിരുന്നുള്ളു. പിന്നീട് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും നിരന്തരം മര്‍ദിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സമ്മതിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.സംഭവത്തെത്തുടര്‍ന്ന് അച്ഛനും മകനുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു . ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മാനഭംഗം, പട്ടികവിഭാഗ അതിക്രമ നിരോധന നിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം (പോക്‌സോ) എന്നിവ പ്രകാരമാണ് കേസ്.

© 2023 Live Kerala News. All Rights Reserved.