ന്യൂഡല്‍ഹി: നാലുവയസുള്ള കുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇരുപത്തിയാറ് വയസുള്ള രവികുമാറിനെ പൊലീസ് പിടികൂടി.തെക്കന്‍ ദില്ലിയെ കല്യാണ്‍പുരിയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടി മാതാപിതാക്കള്‍ക്കും അമ്മൂമ്മയ്ക്കുമൊപ്പം കല്യാണ്‍പുരിയിലുള്ള ഫഌറ്റിന്റെ രണ്ടാം നിലയിലാണ് താമസം. മാതാപിതാക്കള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണ്. വീട്ടില്‍ കുട്ടിയും അമ്മുമ്മയും മാത്രമുള്ളപ്പോള്‍ യുവാവ് അതിക്രമിച്ച് കടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തു. ബലാത്സംഗ ശ്രമത്തിനിടെ കുട്ടി ഉണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ തുടങ്ങി. ബോധരഹിതയായ കുട്ടിയെ ഇയാള്‍ തിരികെ വീട്ടില്‍ കൊണ്ടുചെന്നിടാന്‍ ശ്രമിച്ചു. ഈ സമയം കുട്ടിയെ തിരക്കിയിറങ്ങിയ അമ്മുമ്മയാണ് സംഭവം അറിയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ കുട്ടിയെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.