തൃശൂര്‍: പീച്ചിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20000 രൂപ പിഴയും. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂരിലെ പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സ്വദേശിയാണ് സനില്‍ കെ ജയിംസ് കുറ്റം ചെയ്തത്. 2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.