മാതാവിന്റെ അറിവോടെ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു; സ്വന്തമായി ലേഡീസ് ഹോസ്‌ററലുള്ള പ്രതിക്ക് ഉന്നതരുമായി അടുത്ത ബന്ധം

കൊച്ചി : മാതാവിന്റെ അറിവോടെ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതി വിദേശത്തേക്ക് കടന്നത് ഉന്നതരുടെ ഒത്താശയെടെയെന്ന് ആക്ഷേപം. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് വൈമനസ്യം കാട്ടുകയാണെന്നും ആരോപണമുണ്ട്. രാഷ്ട്രീയ, പൊലീസ് ബന്ധമുള്ള കോതമംഗലം സ്വദേശി ‘ഷാജിക്ക’എന്ന ഇബ്രാഹിമിനെതിരേ റിയല്‍ എസ്‌റ്റേറ്റുകാരനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

സ്വന്തമായി ലേഡീസ് ഹോസ്റ്റലുള്ള റിയല്‍ എസ്‌റ്റേറ്റ് വ്യാപാരികൂടിയായ ഇബ്രാഹിമിനെതിരേ ഇയാളുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. കേസ് വരുമെന്നായതോടെ പ്രതി ഗള്‍ഫിലേക്കു കടക്കുകയായിരുന്നു. കടവന്ത്രയിലെ ഫഌറ്റിലും വാഗമണ്ണിലും എത്തിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസില്‍ പരാതിപ്പെടുന്നതിനുമുമ്പ് പണം വാങ്ങി കേസൊതുക്കാന്‍ ശ്രമം നടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപവരെ വിലപേശല്‍ നടന്നതായാണ് ആരോപണം.
സംഭവം ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.