പാവപ്പെട്ട ഹിന്ദു വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ എന്തിനീ ക്രൂരത കാട്ടുന്നു..? ഹിന്ദുകുട്ടികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സഹായം അട്ടിമറിച്ചു. ലീഗ് ഇടപെട്ടു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പതിവിലും നേരത്തെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി

പുതിയ അദ്ധ്യായന വര്‍ഷത്തില്‍ ഇയര്‍ ഫീസ് അടക്കാന്‍ നിര്‍വാഹമില്ലാതെ മെറിറ്റ് അഡ്മിഷന്‍ ലഭിച്ച പല കുട്ടികളും ബുദ്ധിമുട്ടുകയാണ്. ഇതേ വാര്‍ഷിക വരുമാനത്തിലുള്ള കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ലഭിക്കേണ്ട സര്‍ക്കാര്‍ സഹായങ്ങളും ഇതുവരേയും ലഭിച്ചിട്ടില്ല.

ദിവ്യ പ്രകാശ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പാവപ്പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഇനിയും വിതരണം ചെയ്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പടക്കമുള്ള സാമ്പത്തിക സഹായങ്ങളാണ് വിതരണം ചെയ്യാനുള്ളത്. സാധാരണ ഗതിയില്‍ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ വിതരണം ചെയ്യേണ്ട സാമ്പത്തിക സഹായങ്ങളാണ് വിതരണം ചെയ്യാനുള്ളത്. ഇതോടെ വാര്‍ഷിക വരുമാനം 25,000 ത്തിന് താഴെയുള്ള എഞ്ചിനീയറിംങ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ബുദ്ധിമുട്ടിലായി. പുതിയ അദ്ധ്യായന വര്‍ഷത്തില്‍ ഇയര്‍ ഫീസ് അടക്കാന്‍ നിര്‍വാഹമില്ലാതെ മെറിറ്റ് അഡ്മിഷന്‍ ലഭിച്ച പല കുട്ടികളും ബുദ്ധിമുട്ടുകയാണ്. ഇതേ വാര്‍ഷിക വരുമാനത്തിലുള്ള കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ലഭിക്കേണ്ട സര്‍ക്കാര്‍ സഹായങ്ങളും ഇതുവരേയും ലഭിച്ചിട്ടില്ല. ഇതാണ് വിദ്യാര്‍ത്ഥികളെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നത്. വകുപ്പുമായി ബന്ധപ്പെടുബോള്‍ ഇനിയും മാസങ്ങല്‍ വൈകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേ സമയം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം പതിവിലും നേരത്തെ വിതരണം ചെയ്തു. മുസ്ലീം ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദത്തിലാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതെന്നാണ് ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മറ്റ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്ത വരികയാണ്.

പാവപ്പെട്ട ഹിന്ദുകുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാന്‍ ആവശ്യത്തിന് പണമില്ലെന്നാണ് വകുപ്പലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന രഹസ്യവിവരം.