കോടിയേരിയും ബല്‍റാമും നിരാശരാണ്, കലാപങ്ങളും യുദ്ധങ്ങളും  ഇല്ലാത്ത’ മോഡി’ ഫൈഡ് ഇന്ത്യയില്‍..

2014 മെയ് 16 നു തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്നത് വരെ ബിജെപി വിജയിക്കില്ലെന്നും മോഡി പ്രധാനമന്ത്രി ആവില്ലെന്നും അവര്‍ കരുതി. മോഡിയെ രാക്ഷസവല്‍ക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളില്‍ അവര്‍ക്ക് അത്രയും ആത്മ വിശ്വാസം ഉണ്ടായിരുന്നു. ഇന്ത്യ എന്നാല്‍ ഗുജറാത്ത് അല്ല എന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു.
ഏറ്റവും വിദൂര സാധ്യത മമത ബാനര്‍ജിയുടെയും ജയലളിതയുടെയും സമ്മര്‍ദ്ധ തന്ത്രങ്ങളില്‍ ശ്വാസം പോലും വിടാന്‍ ബുദ്ധിമുട്ടുന്ന, കൂട്ടുകക്ഷികളുടെ എണ്ണത്തില്‍ കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്ന ഒരു എന്‍.ഡി.എ സര്‍ക്കാര്‍..! അതിനപ്പുറമൊന്നും ഒരു അപകടവും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

binoy

ബിനോയ് അശോകന്‍ ചാലക്കുടി

എഴുതുന്നു..

 http://facebook.com/binoy.ashokan
മോദി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.
കോടിയേരി ബാലകൃഷ്ണന്‍,കമ്മ്യൂണിസ്റ്റ്, June 2015

‘മുസ്ലിം ഭൂരിപക്ഷ രാജ്യമായ’ ബംഗ്ലാദേശിന് മോദി ഭൂമി വിട്ടു കൊടുക്കുന്നു(അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നു).
വിടി ബാലറാം, കോണ്ഗ്രസ്, June 2015

‘സംഘികളെ, നിങ്ങളെ മോഡി പറ്റിച്ചു’ എന്ന് വ്യംഗ്യം

vt

ഇന്ത്യയിലെ പ്രാധാനപ്പെട്ട രണ്ടു ദേശിയ രാഷ്ട്രീയ പാര്‍ട്ടികളുടെ കേരളത്തിലെ പ്രമുഖരായ രണ്ടു നേതാക്കളുടെ ഈ പ്രസ്താവനകള്‍ മതേതര ഇന്ത്യയുടെ പ്രതീക്ഷ നിര്‍ഭരമായ ഭാവിയെയും കപടമതേതര വാദികളുടെ ഇരുളടഞ്ഞ ഭാവിയെയും അതിലുള്ള അവരുടെ വെപ്രാളത്തേയും അല്ലാതെ മറ്റൊന്നുമല്ല കാണിക്കുന്നത്. 2014 മെയ് 16 നു തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്നത് വരെ ബിജെപി വിജയിക്കില്ലെന്നും മോഡി പ്രധാനമന്ത്രി ആവില്ലെന്നും അവര്‍ കരുതി. മോഡിയെ രാക്ഷസവല്‍ക്കരിക്കാനുള്ള അവരുടെ ശ്രമങ്ങളില്‍ അവര്‍ക്ക് അത്രയും ആത്മ വിശ്വാസം ഉണ്ടായിരുന്നു. ഇന്ത്യ എന്നാല്‍ ഗുജറാത്ത് അല്ല എന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു.

ഏറ്റവും വിദൂര സാധ്യത മമത ബാനര്‍ജിയുടെയും ജയലളിതയുടെയും സമ്മര്‍ദ്ധ തന്ത്രങ്ങളില്‍ ശ്വാസം പോലും വിടാന്‍ ബുദ്ധിമുട്ടുന്ന, കൂട്ടുകക്ഷികളുടെ എണ്ണത്തില്‍ കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്ന ഒരു എന്‍.ഡി.എ സര്‍ക്കാര്‍..! അതിനപ്പുറമൊന്നും ഒരു അപകടവും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ അവര്‍ ദുസ്വപ്നത്തില്‍ പോലും കണ്ടിരിക്കാന്‍ സാധ്യത ഇല്ലാത്ത വിധത്തില്‍ ഒറ്റകക്ഷി ഭരണത്തിലേക്ക് കുതിച്ച ബിജെപിയെയും അതിന്റെ അമരത്ത് അവരുടെ ആജീവനാന്ത ശത്രു ആയ നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്ന മോഡിയെയും ആയിരുന്നു പിന്നെ അവര്‍ കണ്ടത്.
പിന്നെ ആകെ ഉണ്ടായിരുന്ന ഒരേ ഒരു പ്രതീക്ഷ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കൂട്ടത്തില്‍ അറിയാതെ സ്വയം വിശ്വസിച്ചു പോയ ബിജെപിയുടെയും മോഡിയുടെയും ഊതിവീര്‍പ്പീച്ച ആ രാക്ഷസീയത ആയിരുന്നു.

* അധികാരം ഏറ്റ ഉടന്‍ തന്നെ പാക്കിസ്ഥാനുമായി യുദ്ധം.
* മുസ്ലിം/ക്രിസ്ത്യന്‍ ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യല്‍.
* മുട്ടിനു മുട്ടിനു വര്‍ഗീയ ലഹളകള്‍.
* ഇന്ത്യന്‍ മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലെക്കും നാട്        കടത്തല്‍.
* ഹിന്ദു രാജ്യം ആക്കി മാറ്റല്‍.
* അമ്പലം പണിയല്‍.ന്യുനപക്ഷങ്ങളെ മുഴുവന്‍ തഴഞ്ഞ് ഹിന്ദുക്കളോട്      പക്ഷഭേതം കാണിക്കല്‍.

അങ്ങനെയുള്ള ഒരായിരം കപടമതേതര സ്വപനങ്ങള്‍ നടക്കുന്നില്ല എന്ന് കണ്ടപ്പോഴുള്ള നിരാശയില്‍ നിന്നുണ്ടായ വിലാപങ്ങള്‍ ആണ് ഇത്തരം പ്രസ്താവനകള്‍.
ഇത്രയും കാലം മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടു ബാങ്കുകള്‍ ആയി മാത്രം പരിഗണിക്കപ്പെട്ട, മതത്തിന്റെയും ജാതിയുടെയും അപ്പുറത്ത് അവസരങ്ങളുടെതായ ഒരു വികസിത സമ്പല്‍സമൃദ്ധ ഭാരതം മോഹിക്കുന്ന, അതിനു വേണ്ടി പണിയെടുക്കാന്‍ തയ്യാറുള്ള ഒരു ജനത്തിന് എന്തായാലും ഈ പ്രസ്താവനകള്‍ ശുഭോദര്‍ക്കം തന്നെ..!
മോഡി പല പ്രാവശ്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് പോലെ ന്യുനപക്ഷഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവരെയും തുല്ല്യരായിക്കാണുന്ന, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സിക്കും പാര്‌സിയും ബുദ്ദമതക്കാരനും ജൈനമതക്കാരനും അങ്ങനെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അഭ്യുന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് വേണ്ടിയാണ് നിങ്ങള്‍ വോട്ട് ചെയ്തതെങ്കില്‍ ആ വോട്ട് വ്യര്‍തമായിപ്പോയില്ല എന്ന് വിളിച്ചോതുന്നതാണ് ഈ രണ്ടു പ്രസ്താവനകള്‍. ‘സബക സാത് സബകാ വികാസ്’ എന്നത് മുഖമുദ്രയായി പ്രഖ്യാപിച്ച ഒരു ഗവര്‍മെന്റിനെ തന്നെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇനി അതല്ല ന്യുന പക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ഭൂരിപക്ഷത്തിനു അവഗണനയും എന്ന പ്രതീതി എന്നും നിലനിര്‍ത്തി എന്നും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മില്‍ തല്ലിച്ച് വോട്ട് ബാങ്കുകള്‍ ആയി നിലനിര്‍ത്തുന്ന ഒരു സര്‍ക്കാരിനാണ് നിങ്ങള്‍ വോട്ട് ചെയ്തതെങ്കില്‍ നിങ്ങള്‍ക്ക് നിരാശപ്പെടാം. മേല്പറഞ്ഞ പ്രസ്താവന നിങ്ങളുടെ നേതാക്കളുടെ തന്നെ, സംശയിക്കേണ്ട..!

© 2024 Live Kerala News. All Rights Reserved.