മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി

കോഴിക്കോട്: മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായെന്ന ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തനിയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇന്രലിജൻസ് എ.ഡി.ജി.പി ഹേമചന്ദനോടും അന്വേഷിച്ചുവെന്ന് ചെന്നിത്തല വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധമാണ് ഉണ്ടായത്. ചെരുപ്പെറിയുന്നത് ചാനൽ ദൃശ്യങ്ങളിൽ കണ്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം,​ മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് തിരവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തുകയാണ്.
തിരുവനന്തപുരത്തെ ബാലരാമപുരത്തിനു സമീപം പള്ളിച്ചലിൽ വെച്ച് വ്യാഴാഴ്ച വൈകിട്ടോടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറു സംഭവം ഉണ്ടായത്. ധനമന്ത്രി കെ.എം.മാണിയ്ക്കെതിരെ പ്രതിഷേധിക്കാനെത്തിയ സി.പി.എം പ്രവർത്തകരുടെ ഇടയിൽ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ് ഉണ്ടായെന്നാണ് ആരോപണം.

© 2024 Live Kerala News. All Rights Reserved.