കരിപ്പൂര്‍ വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള വിഐപി ഗേറ്റില്‍ വിമാനത്താവള അതോറിറ്റി ജീവനക്കാരും വിമാന താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാരും തമ്മില്‍ ബുധനാഴച രാത്രി 9.45 നാണ് ഏറ്റുമുട്ടിയത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനായ സണ്ണി തോമസ് വിഐപി ഗേറ്റിലൂടെ പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. യൂനിഫോമിലായിരുന്ന തന്നെ പരിശോധിക്കുന്നത് സണ്ണി തോമസ് ചോദ്യം ചെയ്!തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചതോടെ വിമാനത്താവള അതോറിറ്റി ജീവനക്കാര്‍ സംഘടിച്ചെത്തി. ഇതോടെ സിഐഎസ്എഫ് ജവാന്‍മാരും സംഘടിച്ചു. ഇതിനിടയിലാണ് എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാന് വെടിയേറ്റത്. തലക്ക് വെടിയേറ്റ എസ് എസ് യാദവ് ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയില്‍ മരണപ്പെട്ടു. പരുക്കേറ്റ ഫയര്‍ ആന്‍ഡ് സേഫ്റ്റി സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സിഐഎസ്എഫ് എസ്‌ഐ സീതാറാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സണ്ണി തോമസിന്റെ നില ഗുരുതരമാണ്.
ജവാന്‍ വെടിയേറ്റ് മരിച്ചതോടെ സംഘടിച്ചത്തെിയ മറ്റു ജവാന്മാര്‍ കണ്ണില്‍ കണ്ടവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്!ടിച്ചു. യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് നേരെയും വിമാനത്താവളത്തിലെ മറ്റ് ജീവനക്കാര്‍ക്ക് നേരെയും ജവാന്മാര്‍ തിരിഞ്ഞു. അകത്തേക്ക് പ്രവേശിപ്പിക്കാതെ എയര്‍പോര്‍ട്ട് ഡയറക്ടറെയും എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരെയും തടഞ്ഞുവെക്കുകയും ചെയ്!തു. റണ്‍വേയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ സമരവും തുടങ്ങി. ഫയര്‍ഫോഴ്!സ് ജീവനക്കാര്‍ റണ്‍വേ ഉപരോധിച്ചതോടെ വിമനതത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
മുംബൈയില്‍നിന്നത്തെിയ ഇന്‍ഡിഗോ എയര്‍ലൈന്‍സും ദുബൈയില്‍ നിന്നെത്തെിയ എയര്‍ ഇന്ത്യ എക്‌സ്പ്രസും ലാന്‍ഡിങ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി.
അനുരഞ്ജന ശ്രമത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിഷയത്തില്‍ ഇടപെട്ടു. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഡിജിപി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് രാത്രി രണ്ട് മണിയോടെ റണ്‍വെയില്‍ നിന്നും പ്രകതിഷേധക്കാരെ മാറ്റി പൊലീസ് റണ്‍വെ തുറന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കനുള്ള സാഹചര്യം ഒരുക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവം സംസ്ഥാന പോലീസ് അന്വേഷിക്കും. സിഐഎസ്ഫാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ സിസിിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങലില്‍ വ്യക്തതയില്ലെന്നാണ് പോലീസ് വാദം. സംഭവത്തെക്കുറിച്ച് ഐഡി യുടെ നേതൃത്ത്വത്തിലാകും അന്വേഷണം നടത്തുക. 16 പേരെ ഇതിനകം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സിഐഎസ്എഫും വിമാനത്താവള അതോരിറ്റിയും തമ്മില്‍ ചര്‍ച്ച ഇന്നു നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച
ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്!തംഭിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് ആദ്യ വിമാനം കരിപ്പൂരിലിറങ്ങിയത്. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയാണ്.
പ്രശ്‌നങ്ങള്‍ ഇത്രയും ടപെട്ടന്ന പരിഹരിച്ച സുഗകരമായ യാത്രയൊരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.