ശുചിമുറിയില്‍ എത്തിനോക്കി; എംപിയുടെ ഡ്രൈവര്‍ക്ക് പണിക്കിട്ടി

കോഴിക്കോട്: തൊണ്ടയാട് അധ്യാപകന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിന്റെ തല ഗ്രില്ലില്‍ കുടുങ്ങി. അധ്യാപകനും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി താഴെയിറക്കി. മലബാറില്‍ നിന്നുള്ള ഒരു എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ ഐക്കരപ്പടി സ്വദേശി നൗഷാദാണ് പിടിയിലായത്. ചേവായൂര്‍ പൊലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വീട്ടുടമയ്ക്കു പരാതി ഇല്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

© 2024 Live Kerala News. All Rights Reserved.