ഭീതി വിതച്ച് ആദിവാസികോളനികളില്‍ അരിവാള്‍ രോഗം പടരുന്നു

കോഴികോട്: ആദിവാസി മേഖലയില്‍ പിഞ്ചുകുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി ഗുരുതരമായ അരിവാള്‍ രോഗം. ചെമ്പുകടവ് കോളനിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ബോധവല്‍ക്കരണത്തിനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല.

സഹിക്കാന്‍ പറ്റാത്ത വേദനയാല്‍ കരയുകയാണ് ഒന്നരവയസുകാരി ചിരുത. കവിളിന്‍റെ ഇരുഭാഗങ്ങളും വിണ്ട് കീറിയ നിലയില്‍. വായ തുറക്കുമ്പോള്‍ വേദന ശക്തമാകും. ആറ് മാസം മുന്‍പ് അരിവാള്‍ രോഗം ബാധിച്ച് അമ്മ മരിച്ചു.. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പമാണ് ഈ കുരുന്ന് താമസിക്കുന്നത്.

ചെമ്പ് കടവില്‍ കുട്ടികളാണ് രോഗികളില്‍ അധികവും. ഏഴ് കുട്ടികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പലരും രോഗവിവരം പുറത്ത് പറയാന്‍ മടിക്കുന്നു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം മൂലം അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലാകുന്ന അവസ്ഥയാണിത്.

© 2024 Live Kerala News. All Rights Reserved.