മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു; കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്

കെണ്ടോട്ടി:മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ ഞായറാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ് ജാബിര്‍.ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാബിര്‍ 1994-95 വര്‍ഷത്തെ നെഹ്‌റു കപ്പിലാണ് ഇന്ത്യക്കായി കളിച്ചത്. സന്തോഷ് ട്രോഫിയിലടക്കം നിരവധി മത്സരങ്ങളില്‍ കേരളത്തിനായി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 1991 ലാണ് ജാബിര്‍ കേരളപൊലീസില്‍ ചേര്‍ന്നത്. ജോലിക്കിടയിലും തെരട്ടമ്മലില്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അദ്ദേഹം സമയം കണ്ടെത്തി.