ഫോണ്‍കോളുകള്‍ വരുന്നുവെന്ന് കുറ്റപ്പെടുത്തി ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു; മഞ്ജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഒമ്പത്ത് മുറിവുകള്‍

ന്യൂഡല്‍ഹി :നിരന്തരമായി ഫോണ്‍കോളുകള്‍ വരുന്നുവെന്ന് കുറ്റപ്പെടുത്തി ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു.ഡല്‍ഹി വനിതാ കമ്മിഷന്‍ കൗണ്‍സിലറായിരുന്ന മഞ്ജു എന്ന യുവതിയെയാണ് ഭര്‍ത്താവ് കാറില്‍ നിന്നാണ് കുത്തിക്കൊന്നത്. മഞ്ജുവിനെ ജോലിസ്ഥലത്തേയ്ക്ക് കാറില്‍ കൊണ്ടുവിടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഴത്തിലുള്ള ഒന്‍പത് കുത്തുകള്‍ മഞ്ജുവിന്റെ ശരീരത്തില്‍ കണ്ടെത്തി.യാത്രയ്ക്കിടയില്‍ ഇരുവരും തമ്മില്‍ വഴക്കിടുകയും മുകേഷ് കാറില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മഞ്ജുവിനെ കുത്തുകയും ചെയ്തു.അതിനുശേഷം കാറില്‍നിന്നും ഇയാള്‍ ഇറങ്ങി ഓടി. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ സമീപത്തെ സ്‌കൂളിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ ഫോണ്‍ വിളിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുകേഷ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ ഫോണിലേക്ക് വന്ന കോള്‍ ആരുടേതാണന്നു ചോദിച്ചു. ഇതിനു വ്യക്തമായ മറുപടി മഞ്ജു നല്‍കിയല്ല. ഇതില്‍ കുപിതനായ താന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.