ഗൃഹനാഥനെ കൊന്ന് ചാണകക്കുഴിയില്‍ തള്ളിയ നിലയില്‍; ഒന്നരമാസം മുന്‍പ് കാണാതായ അരവിന്ദനാണ് കൊല്ലപ്പെട്ടത്; സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി

മുണ്ടക്കയം: ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ തള്ളിയ നിലയില്‍. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ചാണകക്കുഴിയില്‍ തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അരവിന്ദന്റെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ഭാര്യയും മക്കളും രംഗത്തെത്തിയിരുന്നു.അരവിന്ദനെ കാണാനില്ലെന്നു കാണിച്ചു കുടുംബാംഗങ്ങള്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അരവിന്ദനൊപ്പം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നയാളാണ് പിടിയിലായത്. ഇരുവരും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ഇതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.