കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

കോഴിക്കോട്: അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ
ആസിയയെ (55) കൊലപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. ദമ്പതികളുടെ ഏകമകന്‍ ഗള്‍ഫിലായതിനാല്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഹുസൈന്‍ പോലീസ് കസ്റ്റഡിയിലാണ്.

© 2024 Live Kerala News. All Rights Reserved.