അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എയ്ഡ്‌സ് ബാധിതയുടെ മുലപ്പാല്‍ നവജാത ശിശുവിനു നല്‍കിയത് വിവാദമായി. ഇന്നലെ രാവിലെ പ്രസവ വാര്‍ഡിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്കു മുലപ്പാല്‍ കുറവായിരുന്നു. ഇവര്‍ കുളിക്കാന്‍ പോയപ്പോഴാണു സംഭവം.
കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ സമീപത്തെ കിടക്കയിലെ തമിഴ്‌നാട് സ്വദേശി മുലപ്പാല്‍ നല്‍കുകയായിരുന്നു. ഇവര്‍ എയ്ഡ്‌സ് ബാധിതയാണെന്ന വിവരം വാര്‍ഡിലെ മറ്റ് സ്ത്രീകള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ മുലപ്പാല്‍ നല്‍കുന്നത് ആരും തടഞ്ഞില്ല. നവജാത ശിശുവിന് പ്രതിരോധ മരുന്നു നല്‍കിത്തുടങ്ങിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.