തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികള്‍ പഠിപ്പ്മുടക്കുന്നു; ഒപി ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥികള്‍ പഠിപ്പ്മുടക്കുന്നു. പിജി വിദ്യാര്‍ഥിയെ ജീവനക്കാര്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. ഒപി ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ 11 മണിവരെ പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമരം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.