കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മിന്നല്‍ പണിമുടക്ക് നടത്തുന്നു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മിന്നല്‍ പണിമുടക്ക് നടത്തുന്നു . മദ്യപിച്ചെത്തിയ രോഗി, പിജി വിദ്യാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് പണിമുടക്ക് . 650ഓളം വരുന്ന പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജ്ജന്‍മാരുമാണ് സമരം ചെയ്യുന്നത് . അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരത്തെത്തുടര്‍ന്ന് മെ‍ഡിക്കല്‍ കോളേജ ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി.പി ജി വിദ്യാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്പണിമുടക്കിൽ പങ്കെടുക്കുന്നവരുടെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.