ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം നാളത്തേക്ക് മാറ്റി. നാളെ നാല് മണിക്കാണ് യോഗം ചേരുക. കൂടിയാലോചനയില്ലാതെയാണ് ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം നാളേയ്ക്ക് മാറ്റിയത്.എല്ലാവരും യോഗത്തില്‍ പങ്കെടുക്കണം എന്നുള്ളത് കൊണ്ടാണ് യോഗം മാറ്റിയത് എന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എം പി, എംഎല്‍എമാരുടെയും ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
രണ്‍ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.