ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ഞായറാഴ്ച രാത്രി ആര്യാട് കൈതകത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ആര്യാട് സ്വദേശിയായ വിമലിന് വെട്ടേറ്റു.വിമലിന് തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിന് പിന്നില്‍ ഗുണ്ടാനേതാവ് ടെംപര്‍ ബിനുവെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയപരമല്ലെന്നും ബിനുവുമായി വിമലിന് വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. മൂന്ന് മാസം മുമ്പ് ബിനുവിന്റെ സഹോദരനെ വിമല്‍ ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് ഇപ്പോള്‍ നടന്ന സംഭവത്തിന് പിന്ന്ില്‍എന്നും പൊലീസ് പറഞ്ഞു.എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്നും നിരോധനാജ്ഞ തുടരും.