കണ്ണൂര്‍:ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സി പി എം പ്രവര്‍ത്തകര്‍ മരിച്ചു. ഷൈജു,സുബീഷ് എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഷൈജുവും സുബീഷും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്.പരിക്കേറ്റ മറ്റ് നാല് പേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതിൽ രതീഷ്,നിതീഷ് എന്നിവരുടെ നില അതീവഗുരതരമാണ്.ബോംബിന്‍റെ വന്‍ ശേഖരമാണ് പൊട്ടിത്തെറിച്ചത് .ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോബ് മറ്റുന്നതിനിടയിലാണ് പൊട്ടി തെറിച്ചതെന്നും പറയപെടുന്നു.സംഭവമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു സ്റ്റീല്‍ ബോബും ബോബ് നിര്‍മ്മിക്കാന്‍ ആവശ്യമായ മറ്റ് സമഗ്രഹികളും കണ്ടെടുത്തു.കണ്ണൂര്‍ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംവഭത്തെ കുറിച്ച് അന്വേഷിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി ടി.പി.സെൻകുമാറിനോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.കണ്ണൂരിൽ വ്യാപകമായി പരിശോധന നടത്താൻ ഡി.ജി.പി.ടിപി സെൻകുമാർ ഐ ജി ദിനേന്ദ്ര കശ്യപിന് നിർദേശം നൽകി.