കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍;കൊലപാതകത്തില്‍ കലാശിച്ചത് മുന്‍ വൈരാഗ്യമെന്ന് പൊലീസ്

തളിപ്പറമ്പ്: കണ്ണൂര്‍ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വായാട്‌സ്വദേശികളായ നൗഷാദ്,ഷിഹാബ്, അബ്ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരെയാണ് അറസ്റ്റിലായത്. ബക്കളം സ്വദേശി മൊട്ടന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ്  പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്ത് ഉപേക്ഷിച്ചത്. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാള്‍.് മുന്‍ വൈരാഗ്യമെന്ന് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ശിഹാബുദ്ദീന്‍ പിതാവിന്റെ കടയും നാഷാദിന്റെ ബൈക്കും ഖാദര്‍ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്. മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിനെ ബുധനാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്ത്.

© 2024 Live Kerala News. All Rights Reserved.