ബാബു വധം: ആർ.എസ്​.എസ്​ പ്രവർത്തകൻ പിടിയിൽ

കണ്ണൂർ: സിപിഎം പ്രവർത്തകൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. ആർഎസ്എസ് പ്രവർത്തകനായ ജെറിൻ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. ജെറിന്‍റെ വിവാഹ ചടങ്ങിനിടെ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുച്ചേരി പോലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനേത്തുടർന്ന് ജെറിന്‍റെ വിവാഹ ചടങ്ങ് മുടങ്ങി. ജെറിന്‍റെ ബന്ധുക്കളും വിവാഹത്തിനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരും അറസ്റ്റിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പ​ള്ളൂ​രി​ൽ സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ക​ണ്ണി​പ്പൊ​യി​ൽ ​ബാ​ബു​വി​നെ​യും ന്യൂ ​മാ​ഹി​യി​ൽ പെ​രി​ങ്ങാ​ടി ഇൗ​ച്ചി​യി​ലെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. ഷ​മേ​ജി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അന്വേഷണം പുരോഗമിക്കുകയാണ്. മാ​ഹി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​പൂ​ർ​വ ഗു​പ്​​ത പ​ള്ളൂ​രി​ലും ക​ണ്ണൂ​ർ ജി​ല്ല പൊ​ലീ​സ്​ ചീ​ഫ്​ ജി. ​ശി​വ​വി​ക്രം ത​ല​ശ്ശേ​രി​യി​ലും ക്യാ​മ്പ്​ ചെ​യ്​​താ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്