പ്രകാശ് കാരാട്ടിന് ഒരു ചുക്കും അറിയില്ല. മുസ്ലീങ്ങളെ തിരെഞ്ഞുപിടിച്ചു ആരും തൂക്കികൊന്നിട്ടില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കള്‍.

അനന്ദു രവീന്ദ്രന്‍..

ന്യുഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്നതില്‍ മുസ്ലീങ്ങളോട് വിവേചനമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണെന്ന് രേഖകള്‍. സ്വതന്ത്ര ഭാരതത്തില്‍ ഇതുവരെ തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണെന്ന് പ്രമുഖ ഇഗ്ലീഷ് ദിനപത്രം ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു..

പ്രകാശ് കാരാട്ടിന്റെ പ്രസ്ഥാവനയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ

വധശിക്ഷ നടപ്പാക്കുന്നതില്‍ മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നു. അവസാനം തൂക്കികൊന്ന മൂന്ന് പേരും മുസ്ലീങ്ങളാണ്. വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നു. എന്ത് കൊണ്ടാണ് മറ്റ് സമുദായത്തില്‍ പെട്ടവര്‍ക്ക് ശിക്ഷയിളവ് കിട്ടുന്നില്ല.

ഭാരതത്തിലെ കോടതികള്‍ മുസ്ലിംങ്ങളെ തിരഞ്ഞു പിടിച്ച് തൂക്കിലേറ്റുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി.  സ്വാതന്ത്ര്യത്തിനു ശേഷം തൂക്കികൊന്നത് 1414 പേരെയാണ്.(ലഭ്യമായ വിവര പ്രകാരം) ഇവരില്‍ മുസ്ലിംങ്ങള്‍ വെറും 72 പേര്‍ മാത്രമാണ്. ഇതു മൊത്തം തൂക്കിലേറ്റിയവരുടെ അഞ്ചു ശതമാനം പോലും വരില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണ്. ദേശീയ നിയമ സര്‍വ്വകലാശാലയില്‍ വധശിക്ഷാ ഗവേഷണ പദ്ധതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് കണക്ക് പുറത്തു വിട്ടത്. വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരില്‍ 56 പേരില്‍ അഞ്ചു മുസ്ലിംങ്ങള്‍ മാത്രമാണുള്ളത്. യു പി 3366 പേരില്‍ 45 മുസ്ലിംങ്ങളെയുമാണ് തൂക്കിലേറ്റപ്പെട്ടത്. ബംഗാളില്‍ തൂക്കിലേറ്റപ്പെട്ട 32 പേരില്‍ ഏഴുപേരാണ് മുസ്ലിംങ്ങള്‍, ജമ്മു കാശ്മീരില്‍ ഇതുവരെ മുസ്ലിങ്ങള്‍ തുക്കിലേറ്റപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

11822596_884910591544240_6533687655964477724_n

 

full data update soon..

Click to Open New Indian Express Story