ആലപ്പുഴ: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. പുതിയ തീയ്യതി കോവിഡ് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.നിലവിലെ ജില്ലാ സെക്രട്ടറി ആര്‍ നാസറാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 28 മുതല്‍ 30 വരെയായിരുന്നു ആലപ്പുഴ ജില്ലാ സമ്മേളനം നടക്കാനിരുന്നത്. ആലപ്പുഴ സമ്മേളനത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സിപിഐഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ രണ്ട് ദിവസമാക്കി വെട്ടിക്കുറച്ചിരുന്നു. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് സ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു തീരുമാനം.