#Breaking_News: പുതിയ അടവുകളുമായി കണ്ണൂരില്‍ സിപിഎം.. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പാര്‍ട്ടി നിയന്ത്രണത്തില്‍ വിശ്രമകേന്ദ്രം ഒരുക്കുന്നു..

സിപിഎം നിയന്ത്രണത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സംഘടന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നു.

സിപിഎം നിയന്ത്രണത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സംഘടന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നു. ഐ.ആര്‍.പി.സിയുടെ നേതൃത്വത്തില്‍ കണ്ണൂരിലാണ് അയ്യപ്പ ഭക്തന്‍മാര്‍ക്കായി കേന്ദ്രം ഒരുക്കുന്നത്. പരിപാടിയുടെ സ്വാഗത സംഘം രൂപീകരികരണ യോഗം ഈ മാസം 10ന് നടക്കും.

ശബരിമല തീര്‍ത്ഥാടനത്തിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാഹനത്തിലും കാല്‍നടയായും കടന്നു പോകുന്ന അയ്യപ്പ ഭക്തന്‍മാര്‍ക്ക് വിശ്രമിക്കാനാണ് കണ്ണൂരില്‍ കേന്ദ്രം ഒരുക്കുന്നത്. ദേശീയ പാതയോരത്ത് വിശ്രമ കേന്ദ്രം സ്ഥാപിച്ച് മെഡിക്കല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സിപിഎം രൂപം നല്‍കിയ ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആര്‍ഡ് പാലിയേറ്റീവ് കെയര്‍ ആണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്. ജില്ലയില്‍ പരിശീലനം ലഭിച്ച 2500ഓളം വളണ്ടിയര്‍മാര്‍ സാന്ത്വന പരിചരണ മേഖലയില്‍ സേവനം നടത്തി വരികയാണ്.

ഇതില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ടവരെ അയ്യപ്പ ഭക്തന്മാര്‍ക്കായുള്ള വിശ്രമ കേന്ദ്രത്തിലേക്കും നിയോഗിക്കും. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം പത്തിന് ചേരും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ കാല്‍വെയ്പ് നടത്തിയ സിപിഎം വിവിധ തലത്തിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. സിപിഎമ്മിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Courtesy:ReporterLive.com

© 2024 Live Kerala News. All Rights Reserved.