പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാഗ്രതക്കുറവ്; സിപിഐഎം ഏരിയകമ്മിറ്റിയില്‍ സര്‍ക്കാരിന് വിമര്‍ശനം

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം.കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലായിരുന്നു വിമര്‍ശനം. കേസില്‍് പ്രതികളായ അലനും ഷുഹൈബും, താഹ ഫസലും പ്രതിനിധികളായിരുന്ന ബ്രാഞ്ച് കമ്മിറ്റി ഉള്‍പ്പെടുന്നതാണ് കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി.സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്കെന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ പറഞ്ഞിരുന്നു.അലനും താഹയും സി.പി.ഐ. എം പ്രവര്‍ത്തകരാണ്, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേള്‍ക്കാനുള്ള അവസരം സി.പി.ഐ.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.ഐ.എം നിലപാടെന്നും പി. മോഹനന്‍ പറഞ്ഞിരുന്നു.2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.