അല്ല സഖാവെ, ഇങ്ങളെന്താ ഞാളെ പൊട്ടനാക്കാാ..? SNDP-BJP ബന്ധത്തെ വിമര്‍ശിച്ച സിപിഎമ്മെന്തിനാ കാന്തപുരത്തെ മംഗലം കയിക്കാന്‍ പോണേ..?

കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കികൊല്ലാന്‍ രാജ്യം ഒരുങ്ങിയപ്പോള്‍, വധശിക്ഷയ്ക്ക് ഞങ്ങള്‍ എതിരാണെന്ന് പറയുകയും, പിന്നീട് പഴയ ജനറല്‍ സെക്രട്ടറി മുസ്ലീം സമുദായത്തോട് നീതിപീഠം വിവേചനം കാട്ടുന്നുവെന്ന്, അവസാനം തൂക്കിലേറ്റപ്പെട്ട കൊടും ഭീകരുടെ മതം ചൂണ്ടിക്കാട്ടി പറഞ്ഞതും ഈ അടുപ്പത്തിന് വേണ്ടിയായിരുന്നോ..? അതവ കാന്തപുരത്തില്‍ നിന്ന് അനുകൂലമായൊരു മറുപടി വന്നെന്നിരിക്കട്ടെ, കാന്തപുരം സുന്നികളുടെ ഭാഗമായ സമസ്ത, എസ്.വൈ.എസ്. എസ്.എസ്.എഫ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നി സംഘടനകളില്‍ നിന്ന് എത്ര പേര്‍ കൂടെയുണ്ടാകും..? ആലോചിച്ചിട്ടുണ്ടോ സഖാക്കള്‍..?

 

cv-siniya-coloumist-journalist-kerala

C V സിനിയ എഴുതുന്നു…

വിശ്വഹിന്ദു പരിഷത്തിനേയും എസ്.എന്‍.ഡി.പിയേയും അപമാനിച്ച്, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി പത്രത്തില്‍, ചില വസ്തുതകളെന്ന പേരില്‍ കല്ലുവെച്ച നുണകള്‍ എഴുതിപിടിപ്പിച്ചത്. ആയിരം തിരെഞ്ഞുടുപ്പുകളില്‍ തോറ്റാലും കമ്മ്യൂണിസ്റ്റുകാര്‍, ഒരു സമുദായിക നേതാവിന്റേയും തിണ്ണ നിരങ്ങില്ലെന്ന സഖാവ് പിണറായി വിജയന്‍ ആ ലേഖനത്തിലൂടെ പറഞ്ഞു വച്ചു.

പക്ഷെ, ആ ലേഖനത്തെ അധികരിച്ചുള്ള ചര്‍ച്ചകളുടെ ചൂടാറും മുമ്പെയാണ് മുസ്ലീം ലീഗിനെ മൊഴി ചൊല്ലിയ, കാന്തപുരം സുന്നി വിഭാഗവുമായി സിപിഎം നിക്കാഹിനൊരുങ്ങുന്നതെന്നത് വിമര്‍ശപരമാണ്. സിപിഎമ്മിന് കാന്തപുരവുമായി അടുക്കാമെങ്കില്‍ എന്ത് കൊണ്ട് എസ്.എന്‍.ഡി.പിയ്ക്ക് ബിജെപിയുമായി അടുത്തുകൂടാ..? ഇത്തരമൊരു ചോദ്യം നേതാക്കള്‍ക്ക് നേരെ ഉയര്‍ന്നാല്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലായെന്നത് പകല്‍ പോലെ സത്യമാണ്. ഈ മാസം 24 നോ 25 നോ കാന്തപുരവുമായി കണ്ണൂരില്‍വെച്ച് നടത്തുന്ന ചര്‍ച്ച വിജയിച്ചാല്‍ പിന്നെ, കാന്തപുരം വഴി, കേരളത്തിലെ മുസ്ലീം സമുദായത്തെ മുഴുവന്‍ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാമെന്ന മിഥ്യാധാരണയിലോണോ, സിപിഎം നേതാക്കളെന്ന് ജനം വെറുതെ ചിന്തിച്ചു പോവുകയാണ്. ഇടത് സ്വതന്ത്ര എം.എല്‍.എ മാരായ കെ.ടി ജലീലിനേയും പിടിഎ റഹീമിനേയും കോയിക്കോട്ടെ മര്‍ക്കസില്‍ കാന്തപുരത്തെ പെണ്ണുകാണാന്‍ വിട്ടപ്പോള്‍ ഇത്തരമൊരു ചിന്താ എന്തേ നിങ്ങളില്‍ ഉദിച്ചില്ലാ..?

അല്ലെങ്കില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി തുടരുന്ന മുസ്ലീം പ്രീണന കമ്മ്യൂണസത്തിന്റെ തുടര്‍ച്ചയെന്നോണം വേണോ ഇതിനെയോക്കെ കാണാന്‍..? കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കികൊല്ലാന്‍ രാജ്യം ഒരുങ്ങിയപ്പോള്‍, വധശിക്ഷയ്ക്ക് ഞങ്ങല്‍ എതിരാണെന്ന് പറയുകയും, പിന്നീട് പഴയ ജനറല്‍ സെക്രട്ടറി മുസ്ലീം സമുദായത്തോട് നീതിപീഠം വിവേചനം കാട്ടുന്നുവെന്ന്, അവസാനം തൂക്കിലേറ്റപ്പെട്ട കൊടും ഭീകരുടെ മതം ചൂണ്ടിക്കാട്ടി പറഞ്ഞതും ഈ അടുപ്പത്തിന് വേണ്ടിയായിരുന്നോ..? അതവ കാന്തപുരത്തില്‍ നിന്ന് അനുകൂലമായൊരു മറുപടി വന്നെന്നിരിക്കട്ടെ, കാന്തപുരം സുന്നികളുടെ ഭാഗമായ സമസ്ത, എസ്.വൈ.എസ്. എസ്.എസ്.എഫ്, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നി സംഘടനകളില്‍ നിന്ന് എത്ര പേര്‍ കൂടെയുണ്ടാകും..? ആലോചിച്ചിട്ടുണ്ടോ സഖാക്കള്‍..? 2006 ല്‍ ലഭിച്ച വോട്ടിന്റെ കണക്ക് വെച്ചാണ് നിങ്ങളീ ബന്ധമുണ്ടാക്കാന്‍ തുടങ്ങുന്നതെങ്കില്‍ ഒന്നോര്‍ക്കുക, അന്ന് ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പൊറുതിമുട്ടിയാണ് ജനം നിങ്ങള്‍ക്ക് വോട്ട് ചെയ്തത്. അല്ലാതെ സെക്കന്റ് ക്ലാസ്സ് തമിഴ് ചിത്രത്തില്‍ കാണുന്നത് പോലെ മതനേതാവ് പറഞ്ഞിട്ടല്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലീം മതസ്ഥരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എപി വിഭാഗത്തിന്റെ വോട്ട് നേടാമെന്ന് പാര്‍ട്ടി സ്വപ്‌നം കാണുമ്പോള്‍, മറ്റൊരു വശത്തുകൂടി പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വോട്ടാണ് ഒഴുകിപോകുന്നതെന്ന് എന്തേ ഓര്‍ക്കുന്നില്ല..?

സഖാക്കളേ ഒരു കാര്യം പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം… ഈ നിലയ്ക്ക് പോയാല്‍ സിപിഎം വൈകാതെ, മുസ്ലീം ഭൂരിപക്ഷ പാര്‍ട്ടിയാകും. മുസ്ലീം ലീഗിനെക്കാള്‍ വലിയ പാര്‍ട്ടി. അതോടെ ഒരു കാര്യം ഉറപ്പിക്കാം. കേരളം ഭരിക്കുന്നത് ബിജെപിയാകും എന്ന്. കാരണം. യുഡിഎഫില്‍ കൃസ്ത്യന്‍ പ്രീണനം, എല്‍.ഡി.എഫില്‍ മുസ്ലീം പ്രീണനം.. ഇവിടെയാണ് ഓരോ ഹിന്ദുവും സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങുന്നത്. ആ ചിന്താധാരയുടെ പരിസമാപ്തി ഭാരതീയ ജനത പാര്‍ട്ടിയിലേക്കായിരിക്കും എന്നത് കേരളം വൈകാതെ മനസ്സിലാക്കും. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് പോലും യുവാക്കള്‍, പാര്‍ട്ടി വിട്ട് സായാഹ്ന ശാഖയിലേക്കെത്തുന്നത്, ഇത്തരമൊരു മാറ്റത്തിന്റെ തുടക്കമാണ്. അരുവിക്കരയില്‍ കണ്ടതും. കേരളം ഇനി കാണാന്‍ പോകുന്നതും ആ മാറ്റം തന്നെയാവും.

© 2024 Live Kerala News. All Rights Reserved.