#Special_Report: തലശ്ശേരിയിലെ ഗുരുദേവപ്രതിമ തകര്‍ത്തതിന് പിന്നിലെ സിപിഐ(എം) ഗീബല്‍സിയന്‍ തന്ത്രം.

പ്രത്യേക ലേഖകന്‍

ഹിറ്റ്‌ലറുടെ യുദ്ധപ്രചാരണ മന്ത്രിയായിരുന്നു ഗീബല്‍സ്. ഗീബല്‍സിന്റെ സിദ്ധാന്തം ഒരു നുണ നൂറുപ്രാവശ്യം ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരും എന്നാണ്. അന്ന് നാസി പട്ടാളക്കാര്‍ക്ക് കൊടുത്തിരുന്ന നിര്‍ദ്ദേശം ഒരാള്‍ ദിവസത്തില്‍ ഒരു നുണയെങ്കിലും പറഞ്ഞിരിക്കണം എന്നാണ്. ആ ഗീബല്‍സിയന്‍ തന്ത്രമാണ് ഇന്ന് തലശ്ശേരി നങ്ങാറത്ത് പീടികയിലെ ആക്രമവുമായി ബന്ധപ്പെട്ട് സിപിഐ(എം) ആര്‍.എസ്.എസിനും ബിജെപിയ്ക്കും എതിരെ പ്രചരിപ്പിക്കുന്നത്.

സിപിഐഎമ്മിന് നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടി ഗ്രാമത്തിലെ മുദ്രകലാ സാംസ്‌ക്കാരിക വേദിയ്ക്ക് മുന്നിലാണ് കൈ തകര്‍ക്കപ്പെട്ട നിലയില്‍ ഗുരുദേവ പ്രതിമ കാണപ്പെട്ടത്. എന്നാല്‍ സാംസ്‌കാരിക വേദിയുടെ ഒരു പൂട്ട് പോലും പൊളിഞ്ഞതുമില്ല. പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സിപിഐ(എം) നിയന്ത്രണത്തിലുള്ള മുദ്ര കലാസാസ്‌കാരിക വേദിയ്ക്ക് സമീപമുള്ള അരിവാള്‍ ചുറ്റിക നക്ഷത്ര സ്തൂപം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍(ശനിയാഴ്ച) ഒരു ചില സാമൂഹിക വിരുദ്ധര്‍ അക്രമിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെയോടെയാണ് മുദ്ര കലാസാസ്‌കാരിക വേദിയ്ക്ക് നേരെ ബോധപൂര്‍വ്വമായ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ആ ആക്രമണത്തില്‍, സാംസ്‌കാരിക വേദിയുടെ ജനല്‍ ചില്ലുകളും മറ്റ് ഏതാനം പ്രചരണ ബോര്‍ഡുകളും തകര്‍ന്നും. നേരം പുലര്‍ന്നപ്പോഴേക്കും സാംസ്‌കാരിക വേദിയ്ക്കുള്ളിലെ ഗുരുദേവ പ്രതിമയും പുറത്തെത്തി. അതും കൈ തകര്‍ന്ന നിലയില്‍.

മുന്‍ തലശ്ശേരി മുനിസിപ്പല്‍ അംഗവും അധ്യാപകനുമായ സിപിഐ(എം) നേതാവിന്റെ മകനായ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവ് അതി രാവിലെ പ്രതിമ സാസ്‌കാരിക കേന്ദ്രത്തില്‍ നിന്ന് വലിച്ചെറിയുന്നത് നാട്ടുകാരി കണ്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും ഭീതിയും കൊണ്ട് ഇവര്‍ ഇക്കാര്യം പൊലീന് മൊഴി നല്‍കിയില്ല എന്നാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. തുടര്‍ന്നാണ് ഭാഗികമായി തകര്‍ന്ന പ്രതിമ സാസ്‌ക്കാരിക വേദിയ്ക്ക് മുന്നിലേക്ക് മാറ്റി സിപിഐ(എം) രാഷ്ട്രീയ മുതലെടുപ്പ നടത്തുന്നത്.

സിപിഐഎമ്മിന്റെ നേതൃത്ത്വത്തില്‍ കണ്ണൂര്‍- തളിപറമ്പ നടന്ന ശോഭായാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റുന്നതായുള്ള നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. ഈ സംഭവത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കാനാണ് മുദ്ര കലാസാസ്‌കാരിക വേദിയിലെ പഴയ ഗുരുദേവ പ്രതിമ കൈ തകര്‍ത്ത് റോഡരികില്‍ ഉപേക്ഷിച്ചതെന്നാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിക്കുന്നത്. ഗുരുദേവ പ്രതിമ തകര്‍ത്തതില്‍ ഒരു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകനും പങ്കില്ലെന്ന് കണ്ണൂര്‍ ജില്ല കാര്യവാഹക് പ്രമോദ് അറിയിച്ചു.

ഒഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച കാറില്‍ ‘മാഷാ അള്ളാ ‘ എന്ന് എഴുതി വെച്ച്, കൊലപാതകത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദി സംഘടനയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ആതേ ബുദ്ധിയാണ് നങ്ങാറത്ത് പീടികയിലെ സംഭവത്തിന് പിന്നിലെന്നുമാണ് ആര്‍.എസ്.എസ് ആരോപിക്കുന്നത്.

ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് ഒന്നാം ബലിദാന ദിനത്തില്‍ കൊന്ന് കെട്ടിത്തൂക്കിയ, തെരുവ് പട്ടികളെ വളരെ പെട്ടന്ന തന്നെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് അഴിച്ച് മാറ്റിയിരുന്നു. എന്നാല്‍ ഭാഗീകമായി തകര്‍ന്ന ഗുരുദേവന്റെ പ്രതിമ ഇപ്പോഴും മുദ്ര കലാസാസ്‌കാരിക കേന്ദ്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.