വാട്‌സാപ്പില്‍ വന്‍ മാറ്റങ്ങള്‍;സ്റ്റാറ്റസ് ഫീച്ചര്‍ വന്നു;ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം

വാട്‌സാപ്പില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും മാറ്റങ്ങള്‍.സ്‌നാപ്ചാറ്റിന് സമാനമായ സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സാപ്പില്‍ വന്നിരിക്കുന്നത്.ഇനി മുതല്‍ സ്റ്റാറ്റസ് ആയി ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കാം. ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, വാട്‌സാപ്പ് സ്റ്റാറ്റസില്‍ ചിത്രങ്ങളും വിഡിയോകളും താല്‍കാല്യകമായി മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മള്‍ട്ടിമീഡിയ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.സ്റ്റാറ്റസ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, നിലവിലെ ഫോട്ടോ തിരഞ്ഞെടുക്കാനും പുതിയത് എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും അവസരമുണ്ടാക്കും. ഫോണുകളിലെ രണ്ടു ക്യാമറകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, സ്റ്റാറ്റസ് ലൈവായ സമയവും എത്ര പേര്‍ കണ്ടുവെന്ന വിവരവും ലഭിക്കും.സ്റ്റാറ്റസ് സുഹൃത്തുക്കളില്‍ ആരൊക്കെ കാണണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം.ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി എല്ലാ ഡിവൈസുകളിലും ഈ ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ബ്ലാക്ക്‌ബെറി, നോക്കിയ ഹാന്‍ഡ്‌സെറ്റുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാറ്റ്‌സ്, കോള്‍സ് ടാബുകള്‍ക്കിടയില്‍ സ്റ്റാറ്റസ് എന്ന പുതിയ ടാബ് കൂടി വരും. .സുരക്ഷിതമായി ഉപയോഗിക്കാം സാധിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാട്‌സാപ്പ് അറിയിച്ചു. എട്ടാമത്തെ പിറന്നാളാണ് വാട്‌സാപ്പ് ഇന്ന് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.