വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാം; ഡാറ്റ റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക

വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാം. വാട്‌സാപ്പിലെ നഷ്ടപ്പെട്ടെന്ന് കരുതിയ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ്ടെടുക്കാനാകും. ഇതിനായി ആദ്യം തന്നെ ആന്‍ഡ്രോയ്ഡ് ഡാറ്റ റിക്കവറി സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈല്‍ പേഴ്‌സണല്‍ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. യുഎസ്ബി ഡീബഗ് ചെയ്യുന്നതോടെ ഫോണ്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ തിരിച്ചറിയും. ഫോണിലെ ഡാറ്റ ചെക്ക് ചെയ്യുകയാണ് അടുത്തപടി. ഈ ഡാറ്റ റിക്കവറി പരീക്ഷണം പേഴ്‌സണല്‍ കംപ്യൂട്ടറില്‍ ചെയ്യുന്നതാണ് നല്ലത്. കാരണം പൊതു കംപ്യൂട്ടറാണെങ്കില്‍ ഫോണ്‍ ഡാറ്റ ചെക്ക് ചെയ്യുന്നതിലും മറ്റും ശ്രദ്ധിച്ചില്ലെങ്കില്‍ കംപ്യൂട്ടര്‍ മാല്‍വെയറായി ഈ സോഫ്റ്റ്‌വെയറിനെ എടുക്കാന്‍ സാധ്യതയുണ്ട്.

© 2024 Live Kerala News. All Rights Reserved.