വാട്ട്‌സാപ്പില്‍ പുതിയ അഞ്ച് ഫീച്ചറുകള്‍; ഇനി ഡോക്യുമെന്റുകളും വാട്ട്‌സാപ്പിലൂടെ അയക്കാം

വാട്ട്‌സാപ്പില്‍ അഞ്ച് പുതിയ ഫീച്ചറുകള്‍ കൂടി വന്നിരിക്കുന്നു. ഇനിമുതല്‍ ഡോക്യുമെന്റുകളും വാട്ട്‌സാപ്പിലൂടെ അയക്കാം. പിഡിഎഫ് ഫയലുകളാവും ആദ്യഘട്ടത്തില്‍ സപ്പോര്‍ട്ട് ചെയ്യുക. ഇമേജ്,വീഡിയോ,ഓഡിയോ ഫയലുകള്‍ മാത്രം അയക്കാന്‍ പറ്റുന്ന സൗകര്യമായിരുന്നു ഇതുവരെ വാട്ട്‌സാപ്പ് നല്‍കിയത്.

whatsapp

 

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഇവ ലഭ്യമാവുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പുതിയ വേര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. നേരത്തെ വാട്ട്‌സാപ്പ് ചാറ്റില്‍ ആറ് അറ്റാച്ചമെന്റ് ഓപ്ക്ഷനുകളാണുണ്ടായിരുന്നത്. പുതിയ സംവിധാനം ലഭ്യമാകണമെങ്കില്‍ അയക്കുന്നയാളും സ്വീകരിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതിനു പുറമേ 100 ഇമോജികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് ബാക്കപ്പ്, അഞ്ചു ഭാഷകളിലുള്ള സപ്പോര്‍ട്ട്, വീഡിയോ സൂം ചെയ്യാനുള്ള സംവിധാനം, വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനം എന്നിവ പുതിയ വേര്‍ഷനില്‍ ഉണ്ട്.

© 2024 Live Kerala News. All Rights Reserved.