വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷ; ‘എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍’ നിലവില്‍ വന്നു

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍’ എന്ന പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഫോണ്‍,വിന്‍ഡോസ് ഫോണുകളില്‍ ഈ സേവനം ലഭിച്ചു തുടങ്ങും. ഇനി മുതല്‍ വാട്‌സ്ആപ്പിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍,ചിത്രങ്ങള്‍,ദൃശ്യങ്ങള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ഹാക്ക് ചെയ്യുവാനോ സാധിക്കില്ല. അതായത് ഇനിമുതല്‍ വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാനാവില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സേവനം ലഭ്യമാവുന്നത്.

വാട്‌സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളും ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ക്യു.ആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ ഇരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിനായി ഏറ്റവും പുതിയ വാട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

© 2022 Live Kerala News. All Rights Reserved.