ജെല്ലിക്കെട്ടിനൊരുങ്ങി തമിഴകം;മധുരയില്‍ നാളെ ജെല്ലിക്കെട്ട്; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയിൽ നാളെ രാവിലെ 10ന്ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനം. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മധുരയിലേക്ക് . അനുമതി ലഭിച്ചതോടെമധുരൈയില്‍ നാളെ ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മധുര പാലമേട്ടിലായിരിക്കും ഔദ്യോഗികഉദ്ഘാടനം നടക്കുക. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലും ജെല്ലിക്കെട്ട് നടത്തുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പനീര്‍ ശെല്‍വം മധുരയില്‍ നടക്കുന്ന ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്‌തേക്കും. ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്്. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.തമിഴ്‌നാടിന്റെ സംസ്‌കാരിക പൈതൃകത്തില്‍ അഭിമാനിക്കുന്നുവെന്നും ജനങ്ങളുടെ വികാരം മനസിലാക്കി അത് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. തമിഴ്നാടിന്റെ പുരോഗതിക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.