ചെന്നൈ: തമിഴ്‌നാട്ടിലെ ദേശീയോത്സവമായ പൊങ്കലിനോട് അനുബന്ധിച്ചുളള ജെല്ലിക്കെട്ട് നടത്താനായുളള അനുമതി 2014 ല്‍ സുപ്രീംകോടതി നിക്ഷേധിച്ചു.കാളകളെ പീഡിപ്പിക്കുകയാണ് ജെല്ലിക്കെട്ടില്‍ നടക്കുന്നതെന്ന് കാട്ടിയാണ് നിരോധിച്ചിരിക്കുന്നത്.എന്നാല്‍ ജെല്ലിക്കെട്ട് നടത്താന്‍ ഇത്തവണ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നു. ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താനായുളള അനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ കോടതി വിധി മറികടന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്ത് അയച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ആയുധമായിട്ടാണ് ബിജെപി ഉള്‍പ്പെടെയുളളവര്‍ ജെല്ലിക്കെട്ടിനെ കാണുന്നതും. പുതുവര്‍ഷ ദിനത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സൂചിപ്പിച്ചിരുന്നതും.