പ്രേമം ഇന്റര്‍നെറ്റില്‍; 3 വിദ്യാര്‍ത്ഥികള്‍ പിടിയില്‍..

കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത 3 വിദ്യാര്‍ത്ഥികള്‍ പിടിയില്‍ . പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത് . റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്.ഇവര്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമെന്ന് ആന്റി പൈറസി സെല്‍ .

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത് . ഇവര്‍ക്ക് സിനിമയുടെ പ്രിന്ര് എവിടെ നിന്നുകിട്ടിയെന്നാണ് അറിയാനുള്ളത്. അതിനായി ഇവരെ തിരുവനന്തപുരത്തെ ആന്റി പൈറസി സെല്‍ ആസ്ഥാനത്തേക്ക് കൊണ്ടുവരികയാണ്.

അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമലഹാസന്‍ ചിതം പാപനാശത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസം മികച്ച കളക്ഷനുമായി മുന്നേറുമ്പോഴാണ് തമിഴ് യോഗി എന്ന  വെബ് സൈറ്റില്‍ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് എത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചു.

മലയാളത്തിന്റെ സൂപ്പര്‍ താരം മെഗാഹിറ്റാക്കിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ നായക വേഷത്തില്‍ എത്തിയത് സാക്ഷാല്‍ ഉലകനായകനാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിലെ 410 കേന്ദ്രങ്ങളിലും,ലോകത്താകെ 750 കേന്ദ്രങ്ങളിലുമായി ചിത്രം റിലീസ് ചെയ്തത്.

ആദ്യ ദിവസം തന്നെ പാപനാശം ബോക്‌സ് ഓഫീസില്‍ പാപനാസം വാരിയത് 8 കോടി. റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുമോ എന്ന് തമിഴകം കാത്തിരിക്കുമ്പോള്‍ വ്യാജന്‍ എത്തിയത്. ഇതേപോലെയാണ് പ്രേമവും ഹിറ്റില്‍നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോവാണ് വ്യാജന്‍ വ്യാപകമായത്.