സ്വകാര്യ റിസോര്‍ട്ട് ഗ്രൂപ്പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജീവനക്കാരന്റെ ഭാര്യ; ഒരു സ്ത്രി ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

കുമളി: സ്വകാര്യ റിസോര്‍ട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ജീവനക്കാരന്റെ ഭാര്യ. ഒരു സ്ത്രി ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് പിടിയില്‍. കമ്പനിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനാണ് ശരത്, അജയ് എന്നീ ജീവനക്കാരെ റിസോര്‍ട്ടില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന് പ്രതികാരമായി കമ്പനി മേധാവിയെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് അക്രമിപ്പിക്കുകയായിരുന്നു. തിരുവന്തപുരം ശ്രീകാര്യം ശബരീനഗറില്‍ ശരത്, ഇയാളുടെ ഭാര്യ പൊന്നു , കുറവിലങ്ങാട് സ്വദേശി അജയ്, കട്ടപ്പന സ്വദേശികളായ ലിജോ ജോസഫ്, രഞ്ജിത്, സുഭാഷ്, മിഥുന്‍, എല്‍ദോ എന്നീവര്‍ പിടിയിലായി. റിസോര്‍ട്ടിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ വരുണ്‍ ജോര്‍ജ് തോമസിനെ കുമളിയിലുള്ള റിസോര്‍ട്ടിന്റെ മുറിയില്‍ അക്രമിക്കുകയായിരുന്നു. ഒപ്പം വരുണിന്റെ മൊബൈല്‍ ഫോണും 5000 രൂപയും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖകളും ഇവര്‍ കൈക്കലാക്കിയിരുന്നു. അതോടൊപ്പം വരുണിന്റെ ചെക്ക്‌ലീഫ് ഉപയോഗിച്ച് എഴുപതിനായിരത്തോളം രൂപ ഇവര്‍ പിന്‍വലിക്കുകയും ചെയ്തു.
.

© 2024 Live Kerala News. All Rights Reserved.