റഷ്യന്‍ നിര്‍മ്മിത ഇഗ്ലാ മിസൈലുകള്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് കൈമാറുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍; ബാഴ്‌സലോണയില്‍ പാകിസ്ഥാന്‍കാരോടൊപ്പമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മാഡ്രിഡ്: റഷ്യന്‍ നിര്‍മ്മിത ഇഗ്ലാ മിസൈലുകള്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് കൈമാറുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍.ബാഴ്‌സലോണയില്‍ വെച്ചാണ് ഇന്ത്യക്കാരെ രണ്ട് പാകിസ്ഥാന്‍ കാരോടൊന്നിച്ച് സ്‌പെയിനിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അമേരിക്കയ്ക്ക് കൈമാറിയതായി പ്രസ്താവനയിലൂടെയാണ് സ്‌പെയ്ന്‍ അറിയിച്ചത്. കുറ്റകൃത്യം നടന്ന രാജ്യത്തിന് കുറ്റവാളിയെ കൈമാറുകയെന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കൈമാറ്റം.
യുഎസ്‌സ്‌പെയ്ന്‍ സുരക്ഷ സംഘങ്ങള്‍ ഡബ്ബ്ഡ് ഓപ്പറേഷന്‍ യോഗ എന്ന പേരില്‍ നടത്തുന്ന സംയുക്ത ഓപ്പറേഷനിലാണ് ആയുധ കള്ളക്കടത്തുകാര്‍ പിടിയിലായത്. യുഎസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ഇന്ത്യക്കാര്‍ക്കെതിരെ മയക്കുമരുന്ന് ആയുധ കള്ളക്കടത്ത് എന്നീ കേസുകളാണ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഭീകര സംഘടനകള്‍ക്ക് ധനസഹായം നടത്തുന്നുവെന്ന കുറ്റവും ചേര്‍ത്തിട്ടുണ്ട്. 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.