ക്ഷേത്രത്തിന്റെ ആറാം വാര്‍ഷികത്തില്‍ ഐറ്റം ഡാന്‍സ്; പൂജാരി അറസ്റ്റില്‍

ബാംഗ്ലൂര്‍: ക്ഷേത്രത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐറ്റം ഡാന്‍സ് സംഘടിപ്പിച്ച പൂജാരിയും മറ്റ് രണ്ട് പേരും അറസ്റ്റിലായി. കോലാര്‍ ജില്ലയിലെ തേകാലിലുള്ള ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ത്രതില്‍ ഐറ്റം ഡാന്‍സ് സംഘടിപ്പിക്കുന്നു എന്ന് അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിപാടി നിര്‍ത്തിവെയ്ക്കാനും അനുമതി പത്രം കാണിക്കാനും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ പൂജാരിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനില്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ എത്തിയ പൊലീസുകാരാണ് മുറിയില്‍ പൂട്ടിയിട്ട പൊലീസുകാരെ മോചിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.