അഭിഭാഷകയ്ക്ക് വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശമയച്ചു; നടന്‍ പിടിയില്‍

ആലുവ: അഭിഭാഷകയ്ക്ക് വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച നടന്‍ അറസ്റ്റില്‍.നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ദേശം സ്വദേശി സക്കീര്‍(40) ആണ് പൊലീസ് പിടിയിലായത്. മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിലാണ് സക്കീര്‍ ഇപ്പോള്‍ അഭിനിയിക്കുന്നത്. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലവുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങളാണ് സക്കീര്‍ വാട്‌സ് ആപ്പിലൂടെ അയച്ചത്. വക്കീലിന്റെ ഫോണില്‍ സക്കീറിന്റെ നമ്പര്‍ ഇല്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല.ആലുവ പോലീസില്‍ നല്‍കിയ പരാതി അന്വേഷിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് സക്കീര്‍ ഈ വക്കീലിനെ നേരത്തെ സമീപിച്ചിട്ടുണ്ട്. ഐലുവ സിഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സക്കീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.