പ്രേമിച്ച് മടുക്കാതെ തമിഴകവും; ജോര്‍ജ്ജും മലരും തമിഴകത്തും പ്രേമിച്ചുനടക്കുന്നു

ചെന്നൈ: മലയാളത്തില്‍ ബോക്‌സോഫീസ് തരംഗമായ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം തമിഴകത്തും പണം വാരിക്കൂട്ടുന്നു. ചിത്രം റിലീസായി 185ാം ദിവസം തികയുന്ന ഇന്നലെ ചെന്നൈയിലെ തീയേറ്ററില്‍ ചിത്രം ഹൗസ്ഫുള്ളായിരുന്നു. പ്രേമത്തിലെ നായകന്‍ നിവിന്‍ പോളി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചെന്നൈ സത്യം സിനിമാസ് വെബ്‌സൈറ്റിലെ ബുക്കിംഗ് സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ ഷോട്ടും നിവിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച 9.40നും ഉച്ചയ്ക്ക് 12.10നുമുള്ള രണ്ട് ഷോകളുടെ ബുക്കിംഗ് സ്റ്റാറ്റസാണിത്. രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമാണ് ചിത്രങ്ങളില്‍ ലഭ്യമായിട്ടുള്ളത്. കരുത്താര്‍ന്ന കഥയില്ലാഞ്ഞിട്ടും ട്രീറ്റുമെന്റ്‌കൊണ്ടുമാത്രം ശ്രദ്ധേയമായ ചിത്രമാണ് പ്രേമം. ഈ അടുത്ത കാലത്തായി മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് പ്രേമവും ആര്‍എസ് വിമലിന്റെ എന്ന് നിന്റെ മൊയതീനും.

© 2024 Live Kerala News. All Rights Reserved.