പെറുവിന് മുന്നില്‍ മുട്ടുമടക്കി ബ്രസീല്‍; പരാജയപ്പെട്ടത് ഏകപക്ഷീയമായ ഗോളിന്; ഹാന്‍ഡ് ബോളിലെ അമ്പയറിംഗ് തീരുമാനം വിവാദത്തില്‍

കാലിഫോര്‍ണിയ: കോപ്പ അമേരിക്കയില്‍ നിന്ന് ലോകചാമ്പ്യന്‍മാരായ ബ്രസീല്‍
പുറത്തായി. മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന് 30 വര്‍ഷങ്ങള്‍ക്കു ശേഷം ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വിനയായി മറ്റൊരു കൈ ഗോള്‍. മോശം ഫോമിനൊപ്പം നിര്‍ഭാഗ്യവും പിന്തുടര്‍ന്ന് പിടകൂടിയപ്പോള്‍ കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി. നിര്‍ണായകമായ മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ തോറ്റത്. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിട്ടില്‍ റൂയിഡിയാസാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. റഫറിയുടെ വിവാദമായ തീരുമാനത്തിലാണ് പെറുവിന്റെ ഗോള്‍ പിറന്നത്. റൂയിഡിയാസിന്റേത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എന്നത് വ്യക്തമായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പെറു കാനറികളെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു.ദുര്‍ബലമായ കളിയാണ് ബ്രസീല്‍ തുടക്കംമുതല്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ ദുര്‍ബ്ബലരായ ഹെയ്തിയ്ക്ക് എതിരെയാണ് വിജയം നേടിയത്. ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണ് കോപ്പ അമേരിക്ക മത്സരങ്ങളില്‍ ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.