മെസിക്ക് പിന്നാലെ അഗ്യുറയും മഷരാനോയും വിരമിച്ചു; അര്‍ജന്റീന കണ്ണീര്‍ ക്യാമ്പായി

ന്യുജെഴ്‌സി: കോപ്പ അമേരിക്ക ഫൈനല്‍ ദുരന്തത്തില്‍ നിന്ന് മോചനം ലഭിക്കാതെ മെസിക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ വിരമിക്കാനൊരുങ്ങുന്നു. അഗ്യൂറോയും മഷരാനോയുമാണ് വിരമിച്ചത് അര്‍ജന്റീനയുടെ സ്‌ട്രൈക്കറാണ് സെര്‍ജിയോ അഗ്യൂറോ. ഇംഗഌഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ്. മെസിക്കൊപ്പം ബാര്‍സിലോനയില്‍ കളിക്കുന്ന മധ്യനിരതാരം ഹവിയര്‍ മെഷറാനോയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ തോല്‍വിയോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തന്റെ കരിയറില്‍ അര്‍ജന്റീനയ്ക്കായി കിരീടം നേടാത്തതില്‍ ദുഃഖമുണ്ടെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മെസി പറഞ്ഞു. വിരമിക്കുന്ന കാര്യം താന്‍ നിശ്ചയിച്ച് കഴിഞ്ഞതായി മെസി വ്യക്തമാക്കി. അര്‍ജന്റീനക്കായി മെസി 112 മല്‍സരങ്ങളില്‍ നിന്ന് 55 ഗോള്‍ നേടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.