കൊളംബിയയെ രണ്ട് ഗോളുകള്‍ക്ക് ചിലി തകര്‍ത്തു; അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ചിലി

ഷിക്കാഗോ: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചിലി ഫൈനലില്‍. രണ്ടാം സെമിഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി രണ്ടാം തവണയും ഫൈനലില്‍ പ്രവേശിച്ചത്. കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് ചിലി തന്നെ എതിരാളിയാകും

ആദ്യ പകുതി പൂര്‍ത്തിയായി ഇരു ടീമുകളും രണ്ടാം പകുതിക്കായി ഒരുങ്ങുമ്പോഴാണ് മഴ പ്രശ്‌നമായത്. ആദ്യ പകുതിയില്‍ തന്നെ ചിലി രണ്ടു ഗോളടിച്ച് മുന്നിലാണ്. ഏഴാം മിനിറ്റില്‍ അറംഗൂയിസ് ആയിരുന്നു ആദ്യ ഗോള്‍ നേടിയത്. കുവാര്‍ദാദോയുടെ ഹെഡ്ഡര്‍ പിടിച്ചെടുത്ത് അറംഗൂയിസ് തൊടുത്ത വോളി വലയിലെത്തുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫ്യൂവന്‍സലിദാ സ്‌കോര്‍ ഉയര്‍ത്തി. ഇത്തവണ പന്ത് കൊടുത്തത് അലക്‌സിസ് സാഞ്ചസായിരുന്നു. തൊട്ടുപിന്നാലെ സാഞ്ചെസും ഗോള്‍ നേടിയെന്ന് ഓര്‍ത്തെങ്കിലും കൊളംബിയന്‍ ഗോളി അസ്പിന മനോഹരമായി രക്ഷപ്പെടുത്തി. ആദ്യ പകുതി 20 ന് ചിലി മുന്നിലെത്തിയ അവസ്ഥയിലാണ് കളി അവസാനിച്ചത്.

© 2022 Live Kerala News. All Rights Reserved.