ചിലിയെ ഒരു ഗോളിന് തകര്‍ത്ത് അര്‍ജന്റീനയുടെ മുന്നേറ്റം; ലയണല്‍ മെസിയില്ലാതെയും പടക്കുതിരകളുടെ തേരോട്ടം

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന് ചിലിയെ തകര്‍ത്തു(2-1). അമ്പത്തിയൊന്നാം മിനിറ്റില്‍
ഏയ്ഞ്ചല്‍ ഡി മരിയയും 59ാം മിനിറ്റില്‍ എവര്‍ ബനേഗയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 91ാം മിനിറ്റില്‍ ചിലിയ്ക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഫ്യുന്‍സാലിഡ ഗോള്‍ നേടിയെങ്കിലും അര്‍ജന്റീനയുടെ മുന്നേറ്റം തടയാനായില്ല. ഫ്രീ കിക്കിലൂടെയാണ് ചിലി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ആദ്യ രണ്ടു ഗോളുകള്‍ നേടി അര്‍ജന്റീന കരുത്തു തെളിയിച്ചു. അതേസമയം, ഗോള്‍ പിറന്നില്ലെങ്കിലും അര്‍ജന്റീന – ചിലി ടീമുകള്‍ ഒരുപോലെ പരസ്പരം ആക്രമിച്ചു കളിക്കുന്നതാണ് ഒന്നാം പകുതിയില്‍ കണ്ടത്. അതേസമയം, മേയ് 27ന് ഹോണ്ടുറാസുമായുള്ള സൗഹൃദമല്‍സരത്തില്‍ മെസ്സിക്കു പരുക്കേറ്റിരുന്നു. ഇതാണ് ചിലിയ്‌ക്കെതിരായ മല്‍സരത്തില്‍ മെസി ഇറങ്ങാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും അര്‍ജന്റീന മോശമാക്കിയില്ല.

© 2024 Live Kerala News. All Rights Reserved.