ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍; ഓസ്‌ട്രേലിയയെ കീഴടക്കിയത് 6 വിക്കറ്റിന്; വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ ധോണിയും താരമായി

മൊഹാലി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നു. ഓസ്‌ട്രേലിയയെ കീഴടക്കിയത് 6 വിക്കറ്റിന്. ഇന്ത്യയെ ക്യാപ്റ്റന്‍ ധോണിക്കൊപ്പം അനായാസം ബാറ്റ് വീശിയാണ് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഫോക്‌നറുടെ അവസാന ഓവറിലെ ആദ്യപന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ ധോണി ഇന്ത്യയുടെ വിജയ റണ്‍ നേടി. 51 പന്തിലാണ് കോഹ്ലിയുടെ 82 റണ്‍സ്. രോഹിത് ശര്‍മ്മ 12, ശിഖര്‍ ധവാന്‍ 13, സുരേ്ഷ് റെയ്‌ന 10 എന്നിങ്ങനെ മുന്‍നിര അതിവേഗം വിക്കറ്റ് കളഞ്ഞ് മടങ്ങി. പിന്നീട് വിരാട് കോഹ്ലിയും യുവരാജ് സിങും ചേര്‍ന്ന് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. 18 പന്തില്‍ ഒര് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 21 റണ്‍സ് എടുത്ത് യുവരാജ് സിങ് പുറത്ത് പോയതോടെ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും നടുങ്ങി. രോഹിതിന്റെയും റെയ്‌നയുടെയും വിക്കറ്റ് വീഴ്ത്തിയ ഷെയിന്‍ വാട്‌സണ്‍ തന്നെയായിരുന്നു ഇത്തവണയും ഇന്ത്യയുടെ വില്ലന്‍. ഫോക്‌നറുടെ പന്തില്‍ വാട്‌സണന്റെ മനോഹര ക്യാച്ചില്‍ യുവരാജിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.
ക്യാപ്റ്റന്‍ ധോണി സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയപ്പോള്‍ മികച്ച ഫോലിലുള്ള കോഹ്ലിക്കും ആശ്വാസമായി. ഓസീസ് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ച് കോഹ്ലിയും ധോണിയും പന്ത് അതിര്‍ത്തി കടത്തി. 39 പന്തില്‍ 50 നേടി കോഹ്ലി മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ഖവാജയും ഫ്‌ലിഞ്ചും മികച്ച തുടക്കമാണ് നല്‍കിയത്. നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഖവാജയെ (26) നെഹ്‌റയുടെ പന്തില്‍ ധോണി പിടിച്ച് പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. വാര്‍ണര്‍ക്ക് (6) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. യുവരാജിന്റെ പന്തില്‍ ധോണിയുടെ മനോഹര സ്റ്റംപിങ്ങിലൂടെ വാര്‍ണര്‍ പുറത്ത്. ഫിഞ്ചാണ് പതിയെ ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ 57 പന്തില്‍ 43 റണ്‍സെടുക്കാനേ ഫിഞ്ചിനായുള്ളൂ. മാക്‌സ് വെല്‍ (31) സ്‌കോര്‍ വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിന്റെ അച്ചടക്കം വമ്പന്‍ ഷോട്ടുകള്‍ക്ക് തടയിട്ടു. ഫോക്‌നര്‍ 10 റണ്‍സിന് പുറത്തായപ്പോള്‍ വാട്‌സണ്‍ 18ഉം നവേലി 10 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

© 2024 Live Kerala News. All Rights Reserved.