ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അവസാന പന്തില്‍ ജയം; ആവേശോജ്വലമായ മത്സരം

ബാംഗ്ലൂര്‍: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് അവസാന പന്തില്‍ ജയം. ഇരുപതാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ ഹാര്‍ദിക് പാണ്ഡ്യനേടിയ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യന്‍ ടീമിന് വിജയം തിരിച്ച് നല്‍കിയത്. തികച്ചു ആവേശോജ്വലമായ മത്സരമാണ് നടന്നത്. ഇന്ത്യ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവറിനുള്ളില്‍ നിഷ്പ്രയാസം പിന്തുടര്‍ന്നെത്തിയ ബംഗ്ലാദേശ് അവസാന ഓവറില്‍ 11 റണ്‍സ് എന്ന നിലയിലെത്തി. ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശിന് 145 റണ്‍സില്‍ എത്തിക്കാന്‍ സാധിച്ചു. എന്നാല്‍ അവസാന ഓവറിലെ അവസാനത്തെ മൂന്ന് പന്തുകളില്‍ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടു.

ആദ്യം ബാറ്റിങ്ങിനെത്തിയ ഇന്ത്യ ഓപ്പണര്‍ മാരായിറങ്ങിയ രോഹിത് ശര്‍മ്മ(18) ആദ്യം തന്നെ പുറത്തായി. പിന്നീട് ശിഖര്‍ ധവാനും(23) കോഹ്ലിയും(24) സുരേഷ് റെയ്‌ന(30) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ നൂറുകടത്തിയത്. തുടര്‍ന്ന് വന്നവര്‍ ഇരുപത് കടക്കാതെ പുറത്തായി. ഇരുപതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 146 റണ്‍സെടുത്തു. ബംഗ്ലാദേശ് ടീം ബോളിങ്ങില്‍ കാഴ്ച്ചവെച്ച മികവ് തന്നെയാണ് ബാറ്റിങ്ങിലും ആവര്‍ത്തിച്ചത്. ഇന്ത്യയുടേതിന് സമാനമായ റണ്‍റേറ്റില്‍ തന്നെയാണ് ബംഗ്ലാദേശും മുന്നോട്ട് പോയത് അതുകൊണ്ടു തന്നെ അവസാന ഓവറില്‍ ജയത്തിന്റെ വാതില്‍ പടിയില്‍ വരെ അവര്‍ക്കെത്താനായി. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 11 റണ്‍സ് മാത്രമായിരുന്നു. ആദ്യബോളില്‍ സിംഗിളും അടുത്ത രണ്ട്് ബോളുകളില്‍ ബൗണ്ടറികളും നേടിയതോടെ വിജയിക്കാന്‍ വേണ്ടത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സ് മാത്രം. തുടര്‍ന്നുള്ള പന്തുകളില്‍ മഹ്മ്മുദുള്ള, മുഷ്ഫീഖുര്‍ റഹീം, മുസ്ഥഫിസുര്‍ റഹ്മാന്‍ എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ ജയം ഇന്ത്യക്ക്

© 2024 Live Kerala News. All Rights Reserved.