ട്വന്റി20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം

ബാംഗ്ലൂര്‍: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ജയം. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. രണ്ടാമത്തെ ഓവറിലെ രണ്ടാം പന്തില്‍ ബംഗ്ലാദേശ് രണ്ട് റണ്ണിലെത്തി നില്‍ക്കേ വാട്‌സണിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ഒരു റണ്‍ കൂടാരം കേറി. പിന്നീട് പ്രതിരോധത്തിലായ ബംഗ്ലാദേശ് റണ്‍ കണ്ടെത്താന്‍ പാടുപെട്ടു.

അഞ്ചാം ഓവറില്‍ സബീര്‍ റഹ്മാനും (17 പന്തില്‍, 12 റണ്‍സ്, 2 ഫോര്‍) ഔട്ടായി. തുടര്‍ന്ന് വിക്കറ്റുകള്‍ കാത്ത് ബംഗ്ലാദേശ് നടത്തിയ ശക്തമായ പ്രതിരോധവും അവസാന പന്തുകളില്‍ മുഹമ്മദുള്ള (29 പന്തില്‍ 49 റണ്‍സ്, 7 ഫോര്‍, 1 സിക്‌സ്) നടത്തിയ കടന്നാക്രമണവും ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശിന് 156 റണ്‍സ് കണ്ടെത്തുന്നതിന് സഹായിച്ചു. ശക്കിബ് അല്‍ ഹസന്‍ (25 പന്തില്‍ 33 റണ്‍സ്. 3 ഫോര്‍, 1 സിക്‌സ്), മുഷ്ഫിക്വര്‍ റഹീം (11 പന്തില്‍ 15 റണ്‍സ്, 2 ഫോര്‍) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ബംഗ്ലാദേശിനെ 150 കടത്തിയത്. സാംമ്പ മൂന്നും വാട്‌സണ്‍ രണ്ടും വിക്കറ്റുകള്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വീഴ്ത്തി. ഓസ്‌ട്രേലിയയുടെ തുടക്കം ശക്തമായ നിലയിലായിരുന്നു. ഏഴാം ഓവറില്‍ ആദ്യവിക്കറ്റായി വാട്‌സണ്‍ (15 പന്തില്‍ 21 റണ്‍സ്, 2 ഫോര്‍, 1 സിക്‌സ് ) വീഴുമ്പോള്‍ ഓസ്‌ട്രേലിയ 62 നേടിയിരുന്നു. ഖ്വാജയുടെ (45 പന്തില്‍ 58 റണ്‍സ്, 7 ഫോര്‍, 1 സിക്‌സ് ) ശക്തമായ ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്. തുടര്‍ന്നു വന്ന മാക്‌സ്‌വെല്‍ (15 പന്തില്‍ 26 റണ്‍സ്, 2 ഫോര്‍, 2 സിക്‌സ്), സ്മിത്ത് (13 പന്തില്‍ 14 റണ്‍സ്, 1 സിക്‌സ്), വാര്‍ണര്‍ (9 പന്തില്‍ 17 റണ്‍സ്, 1 ഫോര്‍, 1 സിക്‌സ്) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യേണ്ടിവന്നില്ല.

© 2024 Live Kerala News. All Rights Reserved.